തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പര നാളെ സമാപിക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. മുത്ത് നബിയുടെ അന്ത്യവസ്വിയത്ത് വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും.
ഇന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്യും. സ്വര്‍ഗം ഖുര്‍ആനില്‍ വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും. സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ സമാപന പ്രാര്‍ത്ഥന നടത്തും. ഡോ.യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി,സി.എച്ച് ത്വയ്യിബ് ഫൈസി, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സി.കെ മുഹമ്മദ് ഹാജി, അബ്ദുല്ലക്കുട്ടി ഹാജി മദനപ്പള്ളി സംബന്ധിക്കും.
- Darul Huda Islamic University