സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്:  എസ്.കെ.എസ്.എസ്.എഫിന്റെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം വന്‍ വിജയമാക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ് ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ സാധിച്ച സഹചാരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി ഭാരവാഹികളും ഖാള്വി,ഖതീബുമാരും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും നാളെ (വെള്ളി) പള്ളിയില്‍ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
- SKSSF STATE COMMITTEE