തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് അതുസംബന്ധിച്ചുള്ള വിവരം അവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അയക്കും.
സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് ചൊവ്വാഴ്ച പാണക്കാട് വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ. ഇബ്രാഹീം മുസ്‌ലിയാര്‍, എം.അബൂബക്ര്‍ മൗലവി ചേളാരി, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം സംബന്ധിക്കും.
ജൂണ്‍ 29-ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മലപ്പുറം സുന്നി മഹല്‍, കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, എടരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, കോഴിക്കോട് മുഅല്ലിം സെന്റര്‍, കല്‍പറ്റ ജില്ലാ ഓഫീസ്, തൃശൂര്‍ എം.ഐ.സി, പാലക്കാട് ചെര്‍പുളശ്ശേരി, കാസര്‍കോഡ് ജില്ലാ ഓഫീസ് എന്നിവിടങ്ങളിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വെച്ചും വിതരണം നടക്കും. അദ്ധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.

- Mahboob Maliyakkal