SKSSF ചരിത്ര സെമിനാര്‍ ഡിസംബര്‍ 7ന് കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലീ ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് രാജ്യത്തിന്റെ 25 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സെമിനാറികളിലെ ചരിത്ര സെമിനാര്‍ ഡിസംബര്‍ 7 ഞായറാഴ്ച കൊടുങ്ങല്ലൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ മുജീബ് റഹ്മാന്‍ ദാരിമിയും ശാനിര്‍ ശാന്തപുരവും അറിയിച്ചു.

കേരള മുസ്‌ലിം വളര്‍ച്ചയിലെ ആത്മീയ സാന്നിദ്ധ്യം എന്ന ശീര്‍ശകത്തില്‍ അരങ്ങേറുന്ന പരിപാടി രാവലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ മാലിക് ബിന്‍ ദീനാര്‍ നഗരിയിലാണ് നടക്കുക. ചടങ്ങ് സമസ്ത ജില്ലാ പ്രസിഡണ്ട് എസ് എം കെ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ.കെ എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി അദ്ധ്യക്ഷത വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ വിഷയാവതരണം നടത്തും. സി. ഹംസ, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ.അശ്‌റഫ് കടക്കല്‍, പി.എ റശീദ്, അബൂബക്കര്‍ മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മോഡറേറ്റര്‍ ആവും. ചെറുവാളൂര്‍ ഹൈദറോസ് മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ചേരമാന്‍ മഹല്ല് പ്രസിഡണ്ട് ഡോ.പി എ മുഹമ്മദ് സഈദ്, എം കെ മജീദ്, പി ടി കുഞ്ഞ് മുഹമ്മദ് മുസ്‌ലിയാര്‍, വി എം ഇല്യാസ് ഫൈസി, ഗ്രാന്റ് ഫിനാലെ വര്‍ക്കിങ് ചെയര്‍മാന്‍ സി എ മുഹമ്മദ് റശീദ്, ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി തിരുവത്ര, കോഡിനേറ്റര്‍ ശഹീര്‍ ദേശമംഗലം, എസ് കെ എസ് എസ് എഫ് ജില്ലാസെക്രട്ടറി ശാഹിദ് കോയത്തങ്ങള്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി, ട്രഷറര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍, ടി.കെ.എ കബീര്‍ ഫൈസി, പി എസ് ഇസ്ഹാഖ്, സി പി മുഹമ്മദ് ഫൈസി, എ എ അബ്ദുല്‍ കരീം മൗലവി, പി.കെ.എം അശ്‌റഫ്, യൂസുഫ് പടിയത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
- anwar muhiyidheen