വയനാട് ജില്ലയില്‍ നടന്ന സോണല്‍ അദാലത്തില്‍ നിന്ന് |
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടനാ ശാക്തീകരണ സംവിധാനത്തില്‍ ഫലപ്രദമായ പദ്ധതികളുമായി രണ്ടാഴ്ചക്കാലം നീണ്ടുനിന്ന സോണല്‍ അദാലത്ത് സമാപിച്ചു. സംസ്ഥാനത്തെ 25 കേന്ദ്രങ്ങളില്‍ നടന്ന അദാലത്തില്‍ സംസ്ഥാന ഘടകങ്ങള്‍ മുഖേന സ്ഥിതിവിവരരേഖ തയാറാക്കല്‍ പൂര്‍ത്തിയായി.
സില്‍വര്‍ജൂബിലിയുടെ ഭാഗമായി പുതുതായി രൂപീകരിക്കപ്പെട്ട ശാഖകളുടെ അംഗീകാരം, സത്യധാര ദ്വൈവാരിക പ്രചരണം, ഗ്രാന്റ് ഫിനാലെ ക്യാമ്പ് രജിസ്‌ട്രേഷന്‍, വിഖായ വളണ്ടിയര്‍ രജിസ്‌ട്രേഷന്‍, തുടങ്ങിയവ അദാലത്തില്‍ സംവിധാനിച്ചിരുന്നു. സംഘടനയുടെ പ്രസാധന വിഭാഗമായ ഇസയുടെ വിപണനമേള പരിപാടിയെ ആകര്‍ഷകമാക്കി. വിവിധ കേന്ദങ്ങളില്‍ നടന്ന സോണല്‍ അദാലത്തിന് ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറഹീം ചുഴലി, അയ്യൂബ് കൂളിമാട്, മജീദ് കൊടക്കാട്, കെ. എന്‍. എസ് മൗലവി, ഖയ്യൂം കടമ്പോട്, ഹമാദ് കുന്നുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE