സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം നാളെ ഖത്തര്‍ കെ.എം.സി.സി ഹാളില്‍

ദോഹ : "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ അടുത്ത ഫെബ്രുവരിയില്‍ തൃശൂരിലെ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം ഖത്തര്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന കാമ്പയിന്റെ നാലാമത്തെ പ്രോഗ്രാമായ പ്രവാസം സെഷനില്‍ യുവ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി നാളെ (വ്യാഴം) വൈകിട്ട് 7 മണിക്ക് ഹിലാലിലെ കെ.എം.സി.സി ഹാളില്‍ വെച്ച് പ്രവാസത്തിന്റെ ബാക്കി പത്രം എന്ന കാലിക വിഷയത്തില്‍ പ്രഭാഷണം നടത്തും. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനായി നാം തിരഞ്ഞെടുക്കുന്ന പ്രവാസം സമൂഹത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അത് വരുത്തിവെക്കുന്ന കോട്ടങ്ങളെയും നാം കാണാതിരുന്നുകൂട. ദൈനംദിന ജീവിതത്തിലെ ദൂര്‍ത്തും ആര്‍ഭാഡവും മുതല്‍ ഒളിച്ചോട്ടവും ചുംബന സമരവും വരെ എത്തിനില്ക്കുന്ന ആഭാസങ്ങളിലെല്ലാം പ്രവാസത്തിനും പ്രവാസികള്‍ക്കുമുള്ള പങ്ക് നിഷേദിക്കാവുന്നതല്ല. ഇത്തരുണത്തിലാണ് എസ് കെ എസ് എസ് എഫ് പ്രവാസത്തിന്റെ ബാക്കി പത്രം എന്ന വിഷയം തിരഞ്ഞെടുത്തത്. സമ്മേളന നഗരിയിലേക്ക് ഇഷാ നിസ്കാരാനന്തരം ദോഹ ജദീദ് ഇസ്ലാമിക് സെന്ററില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
- Aslam Muhammed