ലക്ഷദ്വീപില്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം : SKSSF TREND

കടമത്ത് : ലക്ഷദ്വീപിനോടുള്ള വിദ്യാഭ്യാസ അവഗണന അവസാനിപ്പിച്ച്, ദ്വീപ് നിവാസികളുടെ പുരോഗിതക്കായി ന്യൂതനമായ കോഴ്‌സുകളുള്ള ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് എസ് കെ എസ് എസ് എഫ് ട്രെന്റ് സ്റ്റേറ്റ് സമിതി ആവശ്യപ്പെട്ടു.

മുക്കാല്‍ ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ ഉന്നത വിദ്യഭ്യാസ രംഗത്തെ ഏക ആശ്രയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആന്ത്രോത്ത്, കടമം ദ്വീപുകളിലായുള്ള മൂന്ന് സെന്ററുകളാണ്. ഇവയിലോന്നില്‍ ബി.എഡ് കോഴ്‌സ് മാത്രമായും മറ്റുള്ളവയില്‍ മൂന്നോ നാലോ കണ്‍വെണ്‍ഷണല്‍ കോഴ്‌സുകളുമാണുള്ളത്. ഈ സെന്ററുകളില്‍ തന്നെ സ്ഥിരമായ അദ്ധ്യാപകരോ ആവശ്യമായ സൗകര്യങ്ങളോ ഇല്ല. പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു കോളേജ് പോലുമില്ലാത്തത് അവഗണനയുടെ ആഴം വര്‍ദ്ധിപ്പിക്കന്നു. ആയതിനാല്‍ പത്തുദ്വീപുകളിലായി കിടക്കുന്ന ലക്ഷദ്വീപുകാര്‍ക്ക് സ്വന്തമായി ഒരു യൂണിവേഴ് സിറ്റിയും അതിനു കീഴില്‍ വ്യത്യസ്ത ഗവണ്‍ മെന്റും പ്രത്യേകം ശ്രദ്ധ നല്‍ കണമെന്ന് കടമത്ത് സന്ദര്‍ശിച്ച എസ് കെ എസ് എസ് എഫ് ട്രെന്റ് സമിതി ആവശ്യപ്പെട്ടു.

കടമത്ത് ഇസ്‌ലാമിക് സെന്ററില്‍ നടന്ന പൊതു പരിപാടിയില്‍ ട്രന്റ്, ഇബാദ് കടമത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. യോഗം പ്രൊഫ.ടി എ മജീദ് കൊടക്കാട് ഉല്‍ഘാടനം ചെയ്തു. ഡോ.ജാബിര്‍ ഹുദവി, ഡോ.ഫൈസല്‍ ഹുദവി, ഡോ.അയ നൗഫല്‍ കരുവമ്പലം, പ്രൊഫ.നജ്മുദ്ധീന്‍ ഹമീദ് വയനാട് നാട്, പ്രൊഫ.ഷബീറലി, പ്രൊഫ.നൗഷാദ് ഹുദവി പ്രസംഗിച്ചു. ഷിഹാബുദ്ധീന്‍ കടമത്ത് സ്വാഗതവും ഷാഫി കടമത്ത് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE