തിരൂരങ്ങാടി
: സാമൂഹിക
സമുദ്ധാരണത്തിനും മഹല്ല്
ശാക്തീകരണത്തിനും ഖത്വീബുമാര്‍
മുന്നിട്ടറങ്ങണമെന്നും
ആസൂത്രിത പദ്ധതികളിലൂടെ
സമൂഹത്തിലെ യുവ തലമുറയെ
മാര്‍ഗ്ഗദര്‍ശനം ചെയ്യാന്‍
ഖത്വീബുമാര്‍ സന്നദ്ധരാവണമെന്നും
സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമ ജനറല്‍ സെക്രട്ടറി
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ പറഞ്ഞു.
ദാറുല്‍ഹുദായില്‍
നടന്ന SMF മുപ്പത്തഞ്ചാം
വാര്‍ഷിക കൗണ്‍സിലും ജില്ലാ
ഖത്വീബ് സംഗമവും ഉദ്‌ഘാടനം
ചെയ്‌ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. സമൂഹത്തില്‍
ഉയര്‍ന്നുവരുന്ന അനിസ്‌ലാമിക
പ്രവണതകളെ സമയോചിതമായി തന്നെ
നേരിടുകയും പൊതുസമൂഹത്തിന്
സത്യം മനസ്സിലാക്കിക്കൊടുക്കുകയും
ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം
സൈതലവി ഹാജി കോട്ടക്കല്‍
ആധ്യക്ഷം വഹിച്ചു. ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി,
ഇസ്‌മാഈല്‍
ബാഖവി കണ്ണൂര്‍ എന്നിവര്‍
മഹല്ല് സംസ്‌കരണത്തില്‍
ഖത്വീബുമാരുടെ പങ്ക് എന്ന
വിഷയത്തല്‍ ക്ലാസ്സെടുത്തു.
പ്രാദേശിക
രംഗങ്ങളില്‍ ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന
മത-സാമൂഹിക
അന്തരീക്ഷം നിര്‍മലമാക്കാന്‍
മഹല്ല് സംവിധാനം വഴി
ഖത്വീബുമാര്‍ക്ക് ക്രിയാത്മകമായ
പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്നും
പരമ്പരാഗത നിഷ്‌ക്രിയത്വത്തില്‍
നിന്നും ഖത്വീബുമാര്‍
മാറിച്ചിന്തിക്കേണ്ട സമയം
അതിക്രമിച്ചിട്ടുണ്ടെന്നും
ഡോ.ബഹാഉദ്ദീന്‍
നദ്‌വി പറഞ്ഞു.
ടി.എച്ച്
അബ്‌ദുല്‍ അസീസ് ബാഖവി
പ്രവര്‍ത്തന റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. എ.കെ
ആലിപ്പറമ്പ് പ്രവര്‍ത്തന
രൂപരേഖ അവതരണം നടത്തി.
യു.മുഹമ്മദ്
ശാഫി ചെമ്മാട് സ്വാഗതവും
ഡോ.സുബൈര്‍
ഹുദവി ചേകനൂര്‍ നന്ദിയും
പറഞ്ഞു.