കോഴിക്കോട്
: ധാര്‍മ്മിക
ബോധവും ദിശാബോധവും നഷ്‌ടപ്പെട്ടതാണ്
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളുടെ
മര്‍മ്മമെന്നും ചൂഷ്കവര്‍ത്തികള്‍ക്കെതിരെ
സര്‍ക്കാര്‍ തലത്തില്‍ തന്നെ
ഉചിതമായ നടപടികള്‍ കൈകൊള്ളമെന്നും
ഈസോടെറിഷ്യാ ക്യാമ്പസ് മെഡി
കോള്‍ അഭിപ്രായപ്പെട്ടു.
ആത്മീയ
ചികില്‍സയുടെ മറവിലുള്ള
കള്ളനാണയങ്ങള്‍ ജനങ്ങളുടെ
സമ്പത്തിനെയും വിശ്വാസത്തെയും
ചൂഷണം ചെയ്യുകയാണ്,
ഇത്തരം വഞ്ചകന്മാരെ
സമൂഹം തിരിച്ചറിയണമെന്നും
ക്യാമ്പ് വിലയിരുത്തി.
SKSSF ക്യാമ്പസ്
വിംഗിന്റെ ആഭിമുഖ്യത്തില്‍
കേരളത്തിനകത്തും പുറത്തും
നിന്നുള്ള ഇരുപത്തോളം
മെഡിക്കല്‍ ക്യാമ്പസുകളില്‍
നിന്ന് തിരെഞ്ഞെടുക്കപ്പെട്ട
മുന്നൂറോളം വിദ്യാര്‍ത്ഥികള്‍
പങ്കെടുത്ത പരിപാടി സാമൂഹ്യ
ക്ഷേമ വകുപ്പ് മന്ത്രി ഡോ
എം.കെ
മുനീര്‍ ഉല്‍ഘാടനം ചെയ്തു.
സമസ്ത കേരള
ജംയ്യത്തുല്‍ ഉലമ സെക്രട്ടറി
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍
അദ്ധ്യക്ഷത വഹിച്ചു.
മുസ്‌തഫ
മുണ്ടപാറ, ഒ.പി.എം
അഷ്‌റഫ്, അയ്യൂബ്
കൂളിമാട്, കെ.പി
കോയ, അലവി
മായനാട്, ടി.പി
സുബൈര്‍ മാസ്റ്റര്‍,
ഡോ.
ബിഷ്‌റുല്‍
ഹാഫി, ഷബിന്‍
മുഹമ്മദ്, എ.പി
ആരിഫലി, കെ.സൈനുദ്ധീന്‍,
പി.പി.
സാജ്ജിദ്
തിരൂര്‍, ജവാദ്
കൊണ്ടോട്ടി, ആബ്ദുള്‍
മനാഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദാറുല്‍
ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി
രജിസ്ട്രാര്‍ ഡോ : സുബൈര്‍
ഹുദവി, ഡോ:
ധനൂപ്പ്
ധനാഞ്ജന്‍, കെ.എം
റിയാളു സാഹിബ്, ഷരീഫ്
പൊന്നാനി തുടങ്ങിയവര്‍
വിദ്യഭ്യാസം എന്ത് ?
എന്തിനു?,
ഇസ്‌ലാമിക്
സിവിലിസേഷന്‍ , ദഅവ
എന്നി സെഷനുകളില്‍ ക്ലാസെടുത്തു.