കുവൈത്ത്സിറ്റി : സമാഗതമാവുന്ന ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് സംഗമം പെരുന്നാള്‍ ദിവസം വൈകുന്നേരം 6.30ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടക്കും. പ്രമുഖര്‍ പങ്കെടുക്കുന്ന ഈദ് സംഗമത്തില്‍ ഇസ്‍ലാമിക് സെന്‍റര്‍ സര്‍ഗലയ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും.