ഇസ്‌ലാമിക പ്രചാരണത്തിന് ആക്കംകൂട്ടിയത് സൂഫികളുടെ ജീവിതരീതി - റഹ്മത്തുള്ള ഖാസിമി
നരിക്കുനി: സൂഫികളുടെ ജീവിത രീതി പിന്‍തുടര്‍ന്നതാണ് ഇസ്‌ലാമിന്റെ പ്രചാരണത്തിന് ആക്കം കൂട്ടിയതെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. മടവൂര്‍ സി.എം. മഖാം ഉറൂസിനോടനുബന്ധിച്ച് നടന്ന മതപ്രഭാഷണത്തില്‍ മുഖ്യ പ്രഭാഷണം നടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ചു ജീവിച്ച പാരമ്പര്യമാണ് കേരളത്തിന്‍േറതെന്നും ഇത് നിലനിര്‍ത്താന്‍ പരസ്പര ധാരണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാവുള്ള തങ്ങള്‍ മഞ്ചേശ്വരം ഉത്ഘാടനം നിര്‍വഹിച്ചു.