കാസറഗോഡ്: നോര്‍ത്ത് മുബാറക് മസ്ജിദ് കമ്മിറ്റിയുടെ കീഴില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള നോര്‍ത്ത് മുബാറക് മദ്രസയുടെ ഉദ്ഘാടനം ചെമ്പിരിക്ക മംഗലാപുരം ശൈഖുന ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി നിര്‍വഹിച്ചു.
സി.എം.അബൂബക്കര്‍ ഹാജി മദ്രസയുടെ താക്കോല്‍ദാനം നടത്തി. താജു ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. പി.എ.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖാസി സി.എ.മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍, സി.എം.ഉബൈദ് മൗലവി, എന്‍.എം.അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മഹമൂദ് മൗലവി, സി.എ.അബ്ദുല്ല കുഞ്ഞി മുസ്ലിയാര്‍, ഹസ്സന്‍ റഷാദി, മുസ്തഫ സര്‍ദാര്‍, മജീദ് ചെമ്പിരിക്ക, അബ്ദുല്ലകുഞ്ഞി ഹാജി എന്നിവര്‍ സംസാരിച്ചു. സെമിര്‍ പി.എ. നന്ദി പറഞ്ഞു.