മഞ്ചേരി: കാവനൂര്‍ മജ്മഅ മലബാര്‍ ഇസ്‌ലാമിയില്‍ യതീംഖാന കുടുംബ സന്ദര്‍ശനവും സി.എം. ഉറൂസും വ്യാഴാഴ്ച തുടങ്ങും. മഹല്ല് ഭാരവാഹികളുടെ സംഗമം, വിദ്യാര്‍ഥി സമ്മേളനം, സ്വലാത്ത് വാര്‍ഷികം, അന്നദാനം എന്നിവയും പരിപാടികളുടെ ഭാഗമായി നടക്കും. വ്യാഴാഴ്ച ഏഴുമണിക്ക് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. 24ന് മൂന്നുമണിക്ക് യുവജന സദസ്സ് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനംചെയ്യും. സി.പി. സൈതലവി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ചയാണ് കുടുംബ സന്ദര്‍ശനം. ഞായറാഴ്ച ഒരു മണിക്ക് വിദ്യാര്‍ഥി സമ്മേളനം എ.പി. അനില്‍കുമാര്‍ എം.എല്‍.എയും മൂന്നുമണിക്ക് മഹല്ല് നേതൃസംഗമം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയും ഉദ്ഘാടനംചെയ്യും. വൈകീട്ട് ഏഴിന് സ്വലാത്ത് വാര്‍ഷികം നടക്കും. എട്ടുമണിക്ക് ചേരുന്ന സമാപനസമ്മേളനം കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. എം.ഐ. ഷാനവാസ് എം.പി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി എന്നിവര്‍ പ്രസംഗിക്കും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. അന്നദാനം നിര്‍മാണ്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
ഉറൂസിനും വിവിധ സമ്മേളനങ്ങള്‍ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ ടി.ടി. മുഹമ്മദ് മൗലവി, കണ്‍വീനര്‍ സി.എം. കുട്ടി സഖാഫി, മജ്മഅ ജനറല്‍ സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി എന്നിവര്‍ പറഞ്ഞു.