ഖാസിമിയുടെ റംസാന്‍ പ്രഭാഷണം സപ്തംബര്‍ 1, 2 തീയതികളില്‍ കോട്ടയ്ക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍

കോട്ടയ്ക്കല്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ ഖുര്‍ആന്‍ പ്രഭാഷണം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോട്ടയ്ക്കലില്‍ നടക്കും. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കോട്ടയ്ക്കല്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.എം. ഓഡിറ്റോറിയത്തിലാണ് പരിപാടി.പ്രഭാഷണം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിക്കും. വ്രതം വിശുദ്ധിക്ക് ഖുര്‍ആന്‍ വിമോചനത്തിന് എന്ന പ്രമേയത്തിലാണ് പ്രഭാഷണം. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള എയര്‍ബെഡ്, വീല്‍ചെയര്‍, എന്നിവയുടെ വിതരണവും ഇതോടൊപ്പം നടക്കും.