ഇസ്ലാമിക് സര്‍വ്വകലാശാല ജേതാക്കളായ MIC വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

കാളനാട്: വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ഫോറത്തിലെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേ ഒരു സ്ഥാപനമായ, ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ ചെമ്മനാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ജുലൈയില്‍ നടത്തിയ കോര്‍ഡിനേഷന്‍ സെക്കണ്ടറി, ഡിഗ്രി ഫൈനല്‍ പിജി പരീക്ഷകളില്‍ കാസര്‍കോട് ജില്ലക്ക് അഭിമാനമാവും വിധം ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിജയം നേടിയ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികളെ കളനാട് ശാഖാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അഭിനന്ദിച്ചു.

യോഗത്തില്‍ അബ്ദുല്ല സിബി അധ്യക്ഷതവഹിച്ചു. റിയാസ് അയ്യങ്കോല്‍ സ്വാഗതം പറഞ്ഞു. ഹക്കീം ഹുദവി അരമങ്ങാനം ഉദ്ഘാടനം ചെയ്തു. സുഫൈല്‍, അബ്ദുല്‍ അസീസ് കൊമ്പന്‍പാറ, അബ്ദുല്‍ഖാദര്‍ അയ്യങ്കോല്‍, ആസിഫ് കോഴിത്തിടില്‍, അബ്ദുല്ല തോട്ടത്തില്‍, ഹമീദ് തോട്ടത്തില്‍, ശെഫീഖ് റഹ്മത്ത് നഗര്‍, മന്‍സൂര്‍ കളനാട്, സവാദ് കട്ടക്കാല്‍, ഇസ്ഹാഖ് ചാത്തങ്കൈ, ശെരീഫ് കൂവത്തൊട്ടി, റാശിദ് ദേളി, സമദ് ഉദുമ എന്നിവര്‍ പ്രസംഗിച്ചു.