എരമംഗലം: ദേശീയ പാതയോരത്തെ മാലിന്യങ്ങള്‍ മദ്രസാ വിദ്യാര്‍ഥികള്‍ നീക്കം
ചെയ്തു. പാലപ്പെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തുള്ള ദേശീയ
പാതയോരത്തെ മാലിന്യങ്ങളാണ് പാലപ്പെട്ടി ഹിദായത്തുല്‍ ഇസ്‌ലാം
ഹയര്‍സെക്കന്‍ഡറി മദ്രസാ വിദ്യാര്‍ഥികള്‍ മാറ്റിയത്.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മദ്രസയില്‍ നടത്തുന്ന ശുചിത്വ ബോധവത്കരണ
വാരാഘോഷത്തിന്റെ ഭാഗമായിരുന്നു ശുചീകരണം. പ്രധാനാധ്യാപകന്‍ കെ. മുബാറക്
മൗലവി, എ.എം. അലി മൗലവി, വിദ്യാര്‍ഥികളായ ജംഷാദ്, ബാദുഷ, സാവാദ് എന്നിവര്‍
നേതൃത്വം നല്‍കി.