ബഹ്‌റൈന്‍ സമസ്‌ത കേരള ഫണ്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫിനെ ഏല്‍പിച്ചു


കോഴിക്കോട്‌: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്ക്‌ ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ നല്‍കുന്ന ആടുകളുടെയും തയ്യല്‍മെഷീനുകളുടെയും ഫണ്ട്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയെ ഏല്‍പിച്ചു. റമളാന്‍ കാമ്പയിന്റെ ഭാഗമായി ബഹ്‌റൈനില്‍ നടന്ന റിലീഫ്‌ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്‌ ഫണ്ട്‌ ശേഖരിച്ചത്‌. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളെ ബഹ്‌റൈന്‍ സമസ്‌ത കേരള ട്രഷറര്‍ കുഞ്ഞിമുഹമ്മദ്‌ എറവക്കാട്‌ ഏല്‍പിച്ചു. ചടങ്ങില്‍ ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ആധ്യക്ഷ്യം വഹിച്ചു. സത്താര്‍ പന്തലൂര്‍, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, അബ്ദുല്ല ദാരിമി കൊട്ടില, സാലിം ഫൈസി കൊളത്തൂര്‍, കെ.എന്‍.എസ്‌ മൗലവി, റഹീം ചുഴലി, അബ്ദുല്‍ ഖാദര്‍ മുണ്ടേരി, അബ്ദുര്‍റഹ്‌മാന്‍ ഹാജി പേരാമ്പ്ര, മുഹമ്മദലി വളാഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹാജി വേങ്ങര, പി.എ. മുഹമ്മദ്‌ ഹാജി പാലക്കാട്‌ സംബന്ധിച്ചു. ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍.സെക്രട്ടറി ബശീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.