ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഈദ് മീറ്റും ഇശല്‍ വിരുന്നും ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടക്കും. പെരുന്നാള്‍ ദിവസം മഗ്‍രിബ് നിസ്കാരത്തിന് ശേഷം നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം ബാഖവി ഈദ് സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രസിദ്ധ കാഥികന്‍ കെ.എന്‍.എസ്. മൗലവി രക്തസാക്ഷികളുടെ മാതാവ് എന്ന ഇസ്‍ലാമിക കഥാപ്രസംഗം അവതരിപ്പിക്കും. പ്രസിദ്ധ യുവ ഗായകന്‍ ഷക്കീര്‍ പരിയാരം, മുഹമ്മദ് സഫ്‍വാന്‍, എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് അംഗങ്ങളും അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും പരിപാടിയോടനുബന്ധിച്ച് നടക്കും. സയ്യിദ് ശുഐബ് തങ്ങള്‍, അലവി അല്‍ ഹുദവി, ഇബ്റാഹീം എളേറ്റില്‍, ഹൈദര്‍ അലി ഹുദവി തുടങ്ങിയവര്‍ ഈദ് ആശംസകള്‍ അര്‍പ്പിക്കും. പരിപാടിയിലേക്ക് മുഴുവന്‍ ആളുകളേയും ക്ഷണിക്കുന്നതായി ദുബൈ എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി, പ്രോഗ്രാം കണ്‍വീനര്‍ ഷക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.