എസ്.കെ.എസ്.എസ്.എഫ്. വെട്ടത്തൂര്‍ യൂണിറ്റിന്‍റെ റംസാന്‍ പ്രഭാഷണവും റിലീഫ് വിതരണവും ശ്രദ്ധേയമായി. ബഹു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ദീന്‍ ഫൈസി, ഫസലുറഹ്‍മാന്‍ ഫൈസി, മുഹമ്മദ് ഫൈസി, ഓ. എം. എസ്. തങ്ങള്‍ മേലാറ്റൂര്‍, എന്‍. അബ്ദുല്ല ഫൈസി, സത്താര്‍ മാസ്റ്റര്‍, മുഹമ്മദാലി ഹാജി, മുഹമ്മദലി, കെ. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, താജുദ്ദീന്‍ മൗലവി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വെട്ടത്തൂര്‍ മദ്റസയില്‍ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം ലഭിച്ചവര്‍ക്ക് സമ്മാനവും വിവാഹ ധന സഹായം, ചികിത്സാ സഹായം എന്നീ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട തങ്ങളും മറ്റു പണ്ഡിതന്മാരും നിര്‍വ്വഹിച്ചു. റമദാന്‍ പ്രഭാഷണവും റിലീഫ് വിതരണവും (10 വളര്‍ത്താട്), സഹചാരി സെല്‍ ഫണ്ട് വിതരണം, വിവാഹ ധന സഹായം, സമസ്ത കേരള വിദ്യാഭ്യാസ പൊതു പരീക്ഷയില്‍ ഏഴാം തരത്തില്‍ രണ്ടാം സ്ഥാനം നേടിയ കുട്ടിക്കും മദ്റസയില്‍ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം കിട്ടിയവര്‍ക്ക് സമ്മാന വിതരണം, എസ്.കെ.എസ്.എസ്.എഫ്. വെട്ടത്തൂര്‍ യൂണിറ്റിന്‍റെ വാര്‍ഷിക ബുള്ളറ്റിന്‍ പ്രകാശനം, വര്‍ഷം തോറും ക്വിസ് ചോദ്യോത്തരം തയ്യാറാക്കിയ കെ.എച്ച്. കോട്ടപ്പുഴ ഉസ്താദിനെ ആദരിക്കല്‍ എന്നിവയും നടന്നു.