മടവുര്‍ സി.എം. മഖാം ഉറൂസ് മുബാറക് നാളെ മുതല്‍

കോഴിക്കോട്: ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഉള്‍‍ക്രഷ്ടമായ സൂഫീ ജീവിതത്തിന്നുടമയും ജീവിതകാലത്ത് തന്നെ നിരവദി കറാമാത്തുകള്‍ പ്രകടിപ്പിക്കുകയും വിഷമിക്കുന്നവരുടെയും രോഗികളുടെയും അത്താണിയുമായിരുന്ന മഹാനായ വലിയുല്ലാഹി സി എം മടവുര്‍ (ന:മ) അവരുട പേരില്‍ നടത്തി വരാറുള്ള മഖാം ശരീഫ്‌ ഉറൂസ് മുബാറക്കിന്റെ ഇരുപതാം വാര്‍ഷികം സപ്തംബര്‍ 13 മുതല്‍ 19 വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 13ന് രാവിലെ 9.30ന് കോഴിക്കോട് ഖാസി സയിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ കൊടി ഉയര്‍ത്തും. 14ന് രാവിലെ 10ന് അനുസ്മരണ സമ്മേളനം ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. മത പ്രഭാഷണം സയിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി പ്രസംഗിക്കും. 16നാണ് സ്വലാത്ത് മജ്‌ലിസ്. അന്നുരാത്രി 8 മണിക്ക് നടക്കുന്ന മത പ്രഭാഷണച്ചടങ്ങില്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം പ്രസംഗിക്കും. 18ന് ശനിയാഴ്ച രവിലെ പത്തിന് മഹല്ല് സംഗമം സയിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് നടക്കുന്ന ദിക്‌റ് ദുഅ സമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി. മുഖ്യാതിഥിയായിരിക്കും. 19ന് ഞായറാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് നാലുവരെ അന്നദാനം നടക്കും.സ്വാഗതസംഘം ചെയര്‍മാന്‍ പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ല്യാര്‍, മഖാം കമ്മിറ്റി സെക്രട്ടറി കെ.പി.മാമുഹാജി, പ്രസിഡന്റ് ടി.പി.സി.മുഹമ്മദ്‌കോയ ഫൈസി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.