വളാഞ്ചേരി: പുലാമന്തോള്‍ ശൈഖുനാ വെള്ളിമാടുകുന്ന് എം.കെ. മുഹമ്മദ് കോയ
തങ്ങളുടെ ആണ്ടുനേര്‍ച്ച ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് നാലിന് ദര്‍ഗാ
ഖാദിം ഉസ്താദ് അബ്ദുറസാഖ് സുഹൈല്‍ കൊടി ഉയര്‍ത്തും. 26ന് നടക്കുന്ന ഹജ്ജ്
പഠനക്ലാസ് മുന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ.
ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍
ക്ലാസിന് നേതൃത്വംനല്‍കും. 27ന് പണ്ഡിത മഹാസമ്മേളനവും അനുസ്മരണവും
നടത്തും. ദിവസവും അന്നദാനവും ഉണ്ടാകും.