പാലുകുന്ന്: സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡ് അഞ്ചാം തരം പൊതു പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയപാലുകുന്ന് ഹയാത്തുല്‍ ഇസ്‌ലാം മദ്രസ വിദ്യാര്‍ഥിനി എം.പി.ജസ്നയെ മഹല്ല് കമ്മിറ്റി അനുമോദിച്ചു. മഹല്ല് ഖത്തീബ് കെ.ശറഫുദ്ദീന്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. പ്രസിഡണ്റ്റ് കെ.പി.മൊയ്‌തുണ്ണി അധ്യക്ഷത വഹിച്ചു. കെ.വി.ഇബ്രാഹിം, കെ.അലവിക്കുട്ടി ഹാജി, എം.അബ്ദുല്‍ കരീം, കെ.മൊയ്‌തീന്‍കുട്ടി ഹാജി, കെ.അബ്ദുറഹിമാന്‍, എന്‍.പി.ബീരാന്‍കുട്ടി, വി.അലി, എം.ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.