കടമേരി റഹ്‍മാനിയ്യ : റാങ്കുകള്‍ പ്രഖ്യാപിച്ചുമലപ്പുറം : മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ പ്രഥമ സംരംഭവും തെന്നിന്ത്യയിലെ അത്യൂന്നത മത കലാലയവുമായ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് ഈ വര്‍ഷത്തെ മൗലവി ഹാളില്‍ റഹ്‍മാനി മുത്വവ്വല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

മലപ്പുറം പുത്തന്‍പള്ളി സ്വദേശി അല്‍ ഹാഫിള് പി.എം. ഇസ്ഹാഖ് ഒന്നാം റാങ്ക് കരസ്തമാക്കി. മലപ്പുറം നീലാഞ്ചേരി സ്വദേശി എം.. സലീം സി.കെ. രണ്ടാം റാങ്കും മലപ്പുറം പുല്ലഞ്ചേരി സ്വദേശി കെ.സി. സിദ്ദീഖ് മൂന്നാം റാങ്കും നേടി.

ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, മന്‍ത്വിഖ്, ബലാഗ, അറബി സാഹിത്യം തുടങ്ങിയ മത ശാസ്ത്ര വിഷയങ്ങളില്‍ അവഗാഹം നേടുന്നതിന് പുറമെ, .ടി രംഗത്ത് മികച്ച പരിശീലനവും അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷാ പഠനവും കരസ്തമാക്കിയാണ് ബിരുദ ധാരികള്‍ പുറത്തിറങ്ങുന്നത്.

റഹ്‍മാനി ബിരുദത്തോടൊപ്പം എം.. യും നല്‍കി വരുന്ന പുതിയ കോഴ്സിന്നു മുന്പുള്ള 12-ാമത് ബാച്ചാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. എസ്.എസ്.എല്‍.സിക്ക് ശേഷം നടക്കുന്ന പ്രത്യേക സെലക്ഷന്‍ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുന്നത് വരെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. റമദാന്‍ അവധിക്ക് ശേഷം സെപ്തംബര്‍ 9 മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.