തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസയില്‍ പുതിയ അഡ്മിഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ദമ്മാം : ദമ്മാം ഇസ്‍ലാമിക് സെന്‍ററില്‍ നടന്നു വരുന്ന എസ്.കെ.എസ്.എസ്.എഫ്. തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് (SKIMVB) യുടെ സംസ്ഥാന നേതാക്കളായ കുഞ്ഞാണി മുസ്‍ലിയാര്‍, പുത്തനഴി ഫൈസി, സി. ഹാഷിം, നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി, ഉമര്‍ ഫൈസി വെട്ടത്തൂര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

മദ്റയുടെ ബ്രോഷര്‍ പ്രകാശനം ആനമങ്ങാട് അബൂബക്കര്‍ ഹാജി നിര്‍വ്വഹിച്ചു. ബഷീര്‍ ആലുങ്ങല്‍ ഏറ്റുവാങ്ങി. മദ്റസ സ്വദര്‍ മുഅല്ലിം അസ്‍ലം മൗലവി സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു. അബ്ദുറഹ്‍മാന്‍ മലയമ്മ ഖിറാഅത്ത് നടത്തി.

പ്രതിവാരം മൂന്ന് അദ്ധ്യയന ദിനങ്ങളാണ് മദ്റസയില്‍ നടക്കുക. ബുധന്‍ വൈകീട്ട് 4 മുതല്‍ 8 വരെയും വ്യാഴം രാവിലെ 10.30 മുതല്‍ 12.30 വരെയും വെള്ളി വൈകീട്ട് 3 മുതല്‍ 5 വരെയുമാണ് ക്ലാസുകള്‍. ഒന്ന് മുതല്‍ +2 വരെയാണ് നിലവിലെ അഡ്മിഷന്‍. കര്‍മ്മശാസ്ത്ര പ്രാര്‍ത്ഥനക്കും ഖുര്‍ആന്‍ പാരായണത്തിനും പ്രത്യേകം കോച്ചിങ്ങുകള്‍ നല്‍കും. വിദ്യാര്‍ത്ഥികളുടെ ആവവശ്യമനുസരിച്ച് വാഹന സൗകര്യം നല്‍കും. അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും അബ്ദുറഹ്‍മാന്‍ മലയമ്മ (055 9159732), അസ്‍ലം മൗലവി (054 0328124) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.