മദ്രസ്സ കെട്ടിടം ഉദ്‌ഘാടനം

ഉദുമ: സമസ്ത മദ്രസ്സാ വിദ്യാഭ്യാസ ബോര്‍ഡിന്നു കീഴില്‍ വരുന്ന കാപ്പിലിലെ അസ്സാസുല്‍ ഇസ്‌ലാം മദ്രസ്സയ്‌ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടം സെപ്‌തംബര്‍ 21ന്‌ രാവിലെ 10 മണിക്ക്‌ കീഴൂര്‍-മംഗലാപുരം സംയുക്ത മുസ്‌ ലീം ജമാഅത്ത്‌ ഖാസി ശൈഖുന ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി ഉദ്‌ഘാടനം ചെയ്യും. ടി.എം. യൂസഫ്‌ പതാക ഉയര്‍ത്തും. ജമാഅത്ത്‌ പ്രസിഡണ്ട്‌ കാപ്പില്‍ കെ.ബി.എം. ഷെരീഫ്‌ അദ്ധ്യക്ഷത വഹിക്കും. ഖാദര്‍ കാത്തിം സ്വാഗതം പറയും. വഖഫ്‌ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അഡ്വ. ബി.എം. ജമാല്‍ വിശിഷ്ടാതിഥിയായിരിക്കും. മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്‌തകം കീഴൂര്‍ സംയുക്ത മുസ്‌ലീം ജമാഅത്ത്‌ കണ്‍വീനര്‍ കല്ലട്ര മാഹിന്‍ ഹാജി വിതരണം ചെയ്യും. ഷാര്‍ജ അബുദാബി കമ്മിറ്റികളുടെ ഉപഹാരം യു.കെ. മുഹമ്മദ്‌ കുഞ്ഞി, കെ.യു. മുഹമ്മദ്‌ കുഞ്ഞി എന്നിവര്‍ നിര്‍വ്വഹിക്കും. ഖാലിദ്‌ ഫൈസി ചേരൂര്‍, കെ.എ. മൊയ്‌തു ഹാജി, കെ.എ. മുഹമ്മദാലി, കാപ്പില്‍ പാഷ, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, ഹസൈനാര്‍ മൗലവി, പി.എ. ഹാരീഫ്‌, ടി.വി. അബ്ദുല്ല കുഞ്ഞി, പി.കെ. മുഹമ്മദ്‌ കുഞ്ഞി എന്നിവര്‍ പ്രസംഗിക്കും. അബ്ദുല്‍ റഹ്മാന്‍ പള്ളം നന്ദി പറയും.