തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരെ പ്രസിഡന്റായും എന്‍. അലവി മുസ്‌ലിയാരെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാന്‍ജിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ചീഫ് ഖാരിഅ പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി കെ. മൊയ്തീന്‍ ഫൈസി ഇരിങ്ങാട്ടിരി, എം.പി. അലവി ഫൈസി ചുള്ളിക്കോട്, ക്ഷേമനിധി ചെയര്‍മാനായി പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കണ്‍വീനറായി എ.ടി.എം. കുട്ടി മൗലവി എന്നിവരെ തിരഞ്ഞെടുത്തു.
ചെളാരിയിലെ സമസ്താലയത്തില്‍ ചേര്‍ന്ന യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചേറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പിണങ്ങോട് അബൂബക്കര്‍, കെ.സി. അഹമ്മദ്കുട്ടി മൗലവി, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.