കല്പറ്റ: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പബ്ലിക് സ്‌കൂളിന്റെ കെട്ടിടം ബുധനാഴ്ച 9.30-ന് വെങ്ങപ്പള്ളിയില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രാജന്‍. സി. മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.