ഇഫ്താര്‍ വിരുന്നും ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു

ചെര്‍പുളശ്ശേരി ,മോളൂര്‍ : എസ്. കെ. എസ്. എസ് എഫ് സംസ്ഥാന വ്യാപകമായി "വ്രതം വിശുദ്ധിക്ക് ഖുര്‍'ആന്‍മോചനത്തിന്" എന്ന പ്രമേയത്തില്‍ ആചരിച്ചു വരുന്ന റമദാന്‍ കാംബയിനോടനുബന്ധിച്ചു ോളൂര്‍ ശാഖ എസ്.കെ.എസ്.എസ്.എഫ് ന്റെ കീഴില്‍ ഇഫ്താര്‍ വിരുന്നും ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. മഹല്ല് ഖാളി വി.പി. ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ മഹല്ല് പ്രസിടെണ്ട് വി.പി. മുഹമ്മദ്‌ എന്ന ഇംബാനു സാഹിബ് ഉത്ഘാടനം ചെയ്തു. ചെര്‍പുളശ്ശേരി ടൌണ്‍ ജുമാ മസ്ജിദ് ഖതീബ് സലാം ഹുദവി പ്രമേയ പ്രഭാഷണം നടത്തി. മോളൂര്‍ മഹല്ല് മുദറിസ് മുജീബ് റഹ്മാന്‍ ബാഖ്‌വി മോളൂര്‍ ഹയാതുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം മുഹമ്മദ്‌ അന്‍വരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.ടി. അബ്ദുല്‍ റഷീദ് അന്‍വരി , നാസര്‍ മാസ്റ്റര്‍ , എം .കെ. ജാഫര്‍ , പി. ഇല്യാസ് . എന്നിവര്‍ നേതൃതം നല്‍കി സെക്രടറി കുഞ്ഞി മുഹമ്മദ്‌ ഫൈസി സ്വാഗതവും എം.ടി ഹനീഫ നന്ദിയും പറഞ്ഞു.