കല്ലാച്ചി: മേഖലാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച അംഗത്വ പ്രചാരണ കാമ്പയിന്‍ സമാപിച്ചു. അന്‍പത്ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത സമാപന സമ്മേളനം ടി.പി.സി. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. മഹമൂദ് സ അദി മുഖ്യപ്രഭാഷണം നടത്തി.
യോഗത്തില്‍ റഷീദ് കോടിയൂറ അധ്യക്ഷത വഹിച്ചു. കെ.കെ. സുലൈമാന്‍ തങ്ങള്‍, കോറോത്ത് അമ്മദ്ഹാജി, പി.പി. അഷ്‌റഫ് മൗലവി, പി.കെ. അഹമ്മദ് ബാഖവി, ഇസ്മയില്‍ ഹാജി എടച്ചേരി, എം.കെ. അഷ്‌റഫ്, അഷ്‌റഫ് കൊറ്റാല, അലി വാണിമേല്‍, കെ.സി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസ്ഹര്‍ വി.ടി.കെ. സ്വാഗതവും ജാബിര്‍ എടച്ചേരി നന്ദിയും പറഞ്ഞു.