മദ്രസക്കെട്ടിടം ഉദ്ഘാടനംചെയ്തു
ഉദുമ:കാപ്പിലിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്നു കീഴില്‍ വരുന്ന അസ്സസുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം കീഴൂര്‍ -മംഗലാപുരം സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനംചെയ്തു. ജമാ അത്ത് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം.ഷെരീഫ് അധ്യക്ഷനായി. ടി.എം.യൂസഫ് പതാക ഉയര്‍ത്തി. കേരള വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍ വിശിഷ്ടാതിഥിയായി.
ജമാഅത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം ബി.എം.ജമാലും ഷാര്‍ജ കമ്മിറ്റി ഉപഹാരം യു.കെ.മുഹമ്മദ് കുഞ്ഞിയും അബുദാബി കമ്മിറ്റി ഉപഹാരം കെ.യു.മുഹമ്മദ്കുഞ്ഞിയും നല്കി. വിദ്യാര്‍ഥികള്‍ക്കായി ഉദുമ സി.എച്ച്.സെന്റര്‍ ഏര്‍പ്പെടുത്തിയ പാഠപുസ്തകം കെ.എം.മുഹമ്മദലി വിതരണംചെയ്തു. യു.എം.അബ്ദുള്‍റഹ്മാന്‍ മൗലവി, പി.എ.ആരിഫ്, കല്ലട്ര മാഹിന്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.കെ.അബ്ദുള്ളഹാജി, പി.കെ.മുഹമ്മദ്കുഞ്ഞി, പി.എം.അബ്ദുള്ള, പി.അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.