ശ്രീകണ്ഠപുരം: സ്‌നേഹവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ തത്വമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ശ്രീകണ്ഠപുരം പഴയങ്ങാടിയില്‍ ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയുടെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദവും തീവ്രവാദവും പാടില്ലെന്നാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. സഹജീവകളോടുള്ള കരുണയും സഹാനുഭൂതിയും മാത്രമേ മനുഷ്യനെ നന്മയിലേക്ക് നയിക്കൂ- അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിന്റെ ജീവന്‍ വിജ്ഞാനമാണ്. അറിവാണ് മനുഷ്യന്റെ അടിത്തറ. അറിവ് സമ്പാദിക്കുവാന്‍ ലോകം മുന്നോട്ട് വരണമെന്നാണ് പരിശുദ്ധ ഖുറാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത് -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പഴയങ്ങാടി മഹല്ല് പ്രസിഡന്റ് പി.ടി.എ. കോയ അധ്യക്ഷനായി. അബ്ദുറസാഖ് ബുസ്താനി പ്രഭാഷണം നടത്തി. വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, വി.പി.അബൂബക്കര്‍ ഹാജി. എം.പി.മുസ്തഫ ഹാജി, മുഹമ്മദ് ബഷീര്‍ ബാഖവി, എന്‍.പി.എം.ബാഖവി, തയ്യിബ് അബ്ദുള്‍ഖാദിര്‍ അല്‍ഖാസിമി, മുബാറക് മിസ്ബാഹി, കെ.ഹൈദരലി ഫൈസി, അബ്ദുള്‍ ജബ്ബാര്‍ ഹാജി, കെ.അബൂബക്കര്‍, ഇ.പി.അബ്ബാസ്, കെ.അബൂബക്കര്‍ ഹാജി, പി.എം.ഖാസി, എന്‍.പി.അശ്രഫ്, അഡ്വ. എസ്.മുഹമ്മദ്, സി.കെ.മുഹമ്മദ് വി.പി.അബ്ദുള്‍റഹ്മാന്‍, എന്‍.പി.റഷീദ്, കെ.സലാഹുദ്ദീന്‍, കെ.പി.മൊയ്തീന്‍ കുഞ്ഞിഹാജി എന്നിവര്‍ സംസാരിച്ചു.