.
എസ്.വൈ.എസ്. റംസാന്‍ കാമ്പയിന്‍
കൊപ്പം (പാലക്കാട്): എസ്.വൈ.എസ്. നടത്തുന്ന റംസാന്‍ കാമ്പയിനിന്റെ ഭാഗമായി പട്ടാമ്പിമണ്ഡലം കമ്മിറ്റി, റംസാന്‍ പ്രഭാഷണം, ദുആ മജ്‌ലിസ്, ഖുര്‍ആന്‍ ക്വിസ് മത്സരം എന്നിവ നടത്തി. സി.പി. മുഹമ്മദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറലി ശിഹാബ്തങ്ങള്‍സ്മാരക റിലീഫ്‌സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആതുരസേവനപദ്ധതി സയ്യിദ് കെ.പി.സി. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രിതങ്ങള്‍ അധ്യക്ഷനായി. സി. ഹംസ സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, വി.പി. ഹൈദര്‍ ഫൈസി, കെ.ടി. മുഹമ്മദലി ബാഖവി, പി.കെ. മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, എം. വീരാന്‍ഹാജി എന്നിവര്‍ സംസാരിച്ചു