മദ്രസാ കെട്ടിടം ഉദ്ഘാടനം ഇന്ന്

മേലാറ്റൂര്‍: എടപ്പറ്റ റേഞ്ചിലെ ഏപ്പിക്കാട് ഷംസുല്‍ ഹുദാ മദ്രസയ്ക്ക് വാക്കയില്‍ മുഹമ്മദ് മുസ്‌ലിയാര്‍ സംഭാവനയായി നിര്‍മ്മിച്ചുനല്‍കിയ പുതിയ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 3ന് പാണക്കാട് സയ്യിദ്‌ ബഷീറലി ശിഹാബ് തങ്ങള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജാമിഅ നൂരിയ്യ അറബിക്ക് കോളേജ് പ്രിന്‍സിപ്പാളും കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി വൈസ് ചെയര്‍മാനുമായ പ്രൊഫ. കെ. അലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.