ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി: എം.ഐ.സി ദാറുല്‍ ഇര്‍ശാദിന് ഉന്നത വിജയം

മഹിനാബാദ്‌ (ചട്ടഞ്ചാല്‍): മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി 2010 ജുലൈയില്‍ നടത്തിയ കോര്‍ഡിനേഷന്‍ സെക്കണ്ടറി, ഡിഗ്രി ഫൈനല്‍, പിജി പരീക്ഷകളില്‍ സമസ്ത കാസറഗോഡ് ജില്ലാ കമ്മിറ്റി സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്‍റെ ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി. പി.ജി തലത്തില്‍ ഹനീഫ ദേലമ്പാടിയും, ഡിഗ്രി ഫൈനലില്‍ മന്‍സൂര്‍ കളനാടും ഡിസ്റ്റിംഗ്ഷന്‍ നേടി. പിജി തലത്തില്‍ ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖഹ് ആന്‍ഡ് ഫണ്ടമെന്റല്‍സ് എന്നീ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളായാണ് പരീക്ഷകള്‍ നടന്നത്. ഡിഗ്രി ഫൈനല്‍ പരീക്ഷക്ക് ഓപ്പണ്‍ വൈവയിലും എം.ഐ.സി ദാറുന്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ക്കുളെ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. ഇസ്മഈല്‍ ഹുദവി ചെമ്മാട് സ്വാഗതം പറഞ്ഞു. അബ്ദുല്ലാഹില്‍ അര്‍ഷദി അധ്യക്ഷത വഹിച്ചു. സക്കരിയ അഹ്‌സാനി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സലിം ഹുദവി മഞ്ചേരി, ഇസ്ഹാഖ് അസ്അദി കണ്ണൂര്‍, ഹമീദ് നദ് വി ഉദുമ, നൗഫന്‍ ഹുദവി കൊടുപള്ളി, ഇബ്രാഹിം കുട്ടി ദാരിമി കാലിക്കറ്റ്, ഉബൈദ് ഹുദവി പട്ടിക്കാട് എന്നിവര്‍ പ്രസംഗിച്ചു.