മത സൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുക - അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്



ദുബൈ : വര്‍ത്തമാന കാല സമൂഹത്തില്‍ വര്‍ദ്ദിച്ചു വരുന്ന മത സംഘര്‍ഷങ്ങളും വെല്ലുവിളികളും ഇല്ലായ്മ ചെയ്യുവാനും പരസ്പര സ്നേഹം നിലനിര്‍ത്താനും നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചു തന്ന മത സൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ യുവാക്കള്‍ മാതൃകയാകണമെന്നും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് പറഞ്ഞു. SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റും ഇശല്‍ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബാഖവി ഈദ് സന്ദേശ പ്രഭാഷണം നടത്തി. സകരിയ്യ ദാരിമി, സകരിയ്യ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍.എസ്. മൗലവിയുടെ രക്തസാക്ഷികളുടെ മാതാവ് എന്ന ഇസ്‍ലാമിക കഥാപ്രസംഗവും മാസ്റ്റര്‍ മുഹമ്മദ് സഫ്‍വാന്‍, ഷക്കീല്‍ പരിയാരം, ബഷീര്‍ പുളിങ്ങോം, നൌഫല്‍ പെരുമളാബാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും അരങ്ങേറി. അബ്ദുല്‍ കരീം എടപ്പാള്‍, യൂസുഫ് കാലടി, അനീസ് പോത്താംകണ്ടം, ഫാസില്‍ ബിരിച്ചേരി, മൂസ്സക്കുട്ടി മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. ശറഫുദ്ദീന്‍ പെരുമളാബാദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷക്കീര്‍ കോളയാട് നന്ദിയും പറഞ്ഞു.


-ശറഫുദ്ദീന്‍ പെരുമളാബാദ്-