കളനാട് ടൗണിന്‍റെ അവികസനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്.

കളനാട്: ഓവുചാല്‍ നിര്‍മിച്ച് കളനാട് ടൗണ്‍ ജുമാമസ്ജിദ് റോഡിലെയും കളനാട് ബസ്സ്റ്റാന്‍ഡ് റോഡിലെയും മലിനജലം ഒഴുക്കിവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ്. കളനാട് ശാഖാകമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നത് റോഡുകള്‍ തകരുന്നതിനും ഗതാഗതതടസ്സമുണ്ടാകുന്നതിനും വഴിവെക്കുന്നു. റിയാസ് അയ്യങ്കോല്‍ അധ്യക്ഷതവഹിച്ചു. ഹക്കിം ഹുദവി ഉദ്ഘാടനംചെയ്തു. സുഫൈല്‍ ബസ്സ്റ്റാന്‍ഡ്, ആസിഫ് കോഴീത്തിടിന്‍, മൊയ്തീന്‍ കൊമ്പന്‍പാറ, സമദ് കളനാട്, മന്‍സൂര്‍ കളനാട് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്ല സിബി സ്വാഗതംപറഞ്ഞു.