കുവൈത്ത് സുന്നി കൗണ്‍സില്‍ ഫഹാലീല്‍ ബ്രാഞ്ച് ഭാരവാഹികള്‍കുവൈത്ത് സിറ്റി : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ഫഹാഹീല്‍ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്‍റ് സെയ്തലവി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സെക്രട്ടറി പി.കെ.എം. കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി അബ്ദുറഹ്‍മാന്‍ ഫൈസി മുത്തേടം (പ്രസിഡന്‍റ്), സിറാജ് എറാചിക്കല്‍, റസാഖ് മുന്നിയൂര്‍, മൊയ്തു മലയിമ്മല്‍ (വൈ. പ്രസി), ഇബ്റാഹീം പുറത്തൂര്‍ (ജന.സെക്രട്ടറി), മുജീബ് പരപ്പനങ്ങാടി, സൈനുദ്ദീന്‍, സലാം എടവണ്ണപ്പാറ (ജോ.സെക്ര), കെ.സി. സുബൈര്‍ കാസര്‍ഗോട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസര്‍ ഇസ്‍മാഈല്‍ ഹുദവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കൗണ്‍സിലര്‍മാരായി നസീര്‍ ഖാന്‍, സുബൈര്‍ പാറക്കടവ് എന്നിവരെ തെരഞ്ഞെടുത്തു. ബ്രാഞ്ച് കൗണ്‍സിലര്‍മാരായി മഅറൂഫ് കാസര്‍ഗോഡ്, റാശിദ് കാസര്‍ഗോഡ്, അബ്ദുല്‍ കരീം വേങ്ങര എന്നിവരെ തെരഞ്ഞെടുത്തു. മരക്കാര്‍ കുട്ടി ഹാജി, ഹംസ കരിങ്കപ്പാറ, ഹക്കീം, നസീര്‍ ഖാന്‍ തുടങ്ങിയ കേന്ദ്ര നേതാക്കളും വിവിധ കമ്മിറ്റികളും ബ്രാഞ്ച് പ്രതിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശംസുദ്ദീന്‍ മുസ്‍ലിയാര്‍ സ്വാഗതവും അബ്ദുറഹ്‍മാന്‍ ഫൈസി മുത്തേടം നന്ദിയും പറഞ്ഞു.