'ഹജ്ജ് യാത്ര: വോട്ടവകാശം നിഷേധിക്കരുത്'
കല്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ച ഷെഡ്യൂള്‍പ്രകാരം ഹജ്ജ് യാത്ര ചെയ്യുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരം നിഷേധിക്കരുതെന്ന് എസ്.വൈ.എസ്. വയനാട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ടായിരത്തോളം പേര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ നിലവിലുള്ള ഷെഡ്യൂള്‍പ്രകാരം സാധിക്കില്ല. പോസ്റ്റല്‍ ബാലറ്റിലൂടെയോ മറ്റോ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയോ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചോ ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ഈ വര്‍ഷം ഹജ്ജ്കര്‍മത്തിനു പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് ഇബ്രാഹിംഫൈസി പേരാല്‍ അധ്യക്ഷതവഹിച്ചു. എം. അബ്ദുറഹ്മാന്‍, എം. അബ്ദുള്ള മൗലവി, ഇ.പി. മുഹമ്മദലി, വി.സി. മൂസ, വി.കെ. അബ്ദുറഹ്മാന്‍ ദാരിമി, എം.കെ. മുഹമ്മദ് ദാരിമി, ഹാരിസ് ബാഖവി, പി. സുബൈര്‍, കെ.എ. നാസര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.