കൊല്ലം:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഹജ്ജ് യാത്രികര്‍ക്ക് വോട്ടവകാശം നിഷേധിക്കും തരത്തിലാണ് ഹജ്ജ് യാത്രാ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഇത് വിശ്വാസികള്‍ക്ക് ഏറെ പ്രയാസം ജനിപ്പിക്കുന്നതാണെന്നും സുന്നി യുവജന സംഘം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 21 മുതല്‍ ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നതാണ് ഇപ്പോഴത്തെ ഷെഡ്യൂള്‍. ഇതുമൂലം 23 നും 25 നുമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആയിരക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടമാകും. ഇക്കാര്യത്തില്‍ സത്വരശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കുരീപ്പള്ളി ഷാജഹാന്‍ മുസലിയാര്‍ ഫൈസി ആധ്യക്ഷ്യം വഹിച്ചു. യോഗം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം എസ്.അഹമ്മദ് ഉഖൈല്‍ ഉദ്ഘാടനം ചെയ്തു. മൗലവി അബ്ദുല്‍ വാഹിദ് ദാരിമി, അബ്ദുള്‍ മനാഫ് ഫൈസി, സൈഫുദ്ദീന്‍ ദാരിമി, തടിക്കാട് ശരീഫ് കാശ്ഫി, എ.കെ.അബ്ദുല്‍ ജവാവ് ബാഖഫി എന്നിവര്‍ പ്രസംഗിച്ചു.