മടവൂര്‍ സി.എം. മഖാം ഉറൂസ് സമാപിച്ചു

കോഴിക്കോട്‌: പ്രശസ്ത പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശൈഖുന സി.എം വലിയുല്ല (ന:മ) യുടെ നാമധേയത്താല്‍ വര്‍ഷം പ്രതി നടന്നു വരാറുള്ള ഉറൂസ് മുബാറിക്കിന്റെ ഈ വര്‍ഷത്തെ ആറ് ദിവസ ആത്മീയ സദസ്സ് ഇന്നലെ നടന്ന അന്നദാനത്തോടെ സമാപിച്ചു. കാലത്ത് ആറിന് തുടങ്ങിയ ഭക്ഷണവിതരണം വൈകിട്ട് 5.30 വരെ നീണ്ടു. ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍നിന്നും വിശ്വാസികളെത്തി.

അനുസ്മരണസമ്മേളനം, മതപ്രഭാഷണം, സ്വലാത്ത് മജ്‌ലിസ്, ദിക്‌റ് ദുഅ സമ്മേളനം എന്നിവയും ഉറൂസിന്റെ ഭാഗമായി നടന്നു.

മഹല്ല് സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രെഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എ.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ നന്തി അധ്യക്ഷതവഹിച്ചു. ടി.കെ. പരീക്കുട്ടി ഹാജി 33 മാതൃകാമഹല്ല് പ്രഖ്യാപനം നടത്തി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഡോ.എസ്.വി. മുഹമ്മദലി എന്നിവര്‍ ക്ലാസ്സെടുത്തു. കെ. മോയിന്‍കുട്ടി, സി.എസ്.കെ. തങ്ങള്‍ കുറ്റിയാടി, സി.എച്ച്. മഹ്മൂദ് സഅദി എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന ദികര്‍ ‍-ദുആ-സ്വലാത്ത്‌ മജ്‌ലിസിന്നു ആയിരങ്ങള്‍ പങ്കുകൊണ്ടു.