കല്ലട്ര അബ്ബാസ് ഹാജി അന്തരിച്ചു
കാസര്‍കോട്: പൗരപ്രമുഖനും സമസ്ത കാസറഗോഡ് ജില്ലാ കമ്മിറ്റി സ്ഥാപനമായ ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലെക്സ് വൈസ് പ്രസിഡന്റും കീഴൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആജീവനാന്ത പ്രസിഡണ്ടുമായ മേല്‍പറമ്പ് ഒറവങ്കരയിലെ കല്ലട്ര അബ്ബാസ് ഹാജി (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ സ്വവസതിയിലാണ് മരണപ്പെട്ടത്. ശ്രീലങ്കയില്‍ ഉരു വ്യാപാരിയായിരുന്ന അബ്ബാസ് ഹാജി ജോലി രാജിവെച്ച് നാട്ടില്‍വന്ന് രാഷ്‌ട്രീയ-മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവമാവുകയായിരുന്നു. സമസ്തയില്‍ നിന്നും അന്യാധീനപ്പെട്ടുപോയ ദേളിയിലെ ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപിക്കുന്നതില്‍ മര്‍ഹൂം. ഖാസി സിഎം അബ്ദുല്ല മൌലവിയുടെ കൂടെ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ രാഷ്‌ട്രീയ-മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് അനവധി സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. പരേതന്നു വേണ്ടി ദുആ, മയ്യിത്ത് നമസ്കാരങ്ങള്‍ നടത്താന്‍ അഭ്യാര്‍ഥന .