ദാറുല്‍ ഹിദായയില്‍ റംസാന്‍ സംഗമം

എടപ്പാള്‍: ദാറുല്‍ ഹിദായയില്‍ നടന്ന റംസാന്‍ സംഗമം ഒ.എം.ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.വി.അശ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ചികിത്സാസഹായം പി.വി.മുഹമ്മദ് മൗലവി വിതരണംചെയ്തു. ടി.മൊയ്തീന്‍ മൗലവി, ഖാസിം ഫൈസി, പോത്തന്നൂര്‍, കെ.വി.ശരീഫ് ഫൈസി, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.