ഇസ്‍ലാമിക് സെന്‍റര്‍ ആദര്‍ശ കാന്പയിന്‍ ഉദ്ഘാടനം ചെയ്തു.


കുവൈത്ത് സിറ്റി : SKSSF സംസ്ഥാന കമ്മിറ്റിയുടെ മജ്‍ലിസ് ഇന്‍തിസ്വാബിന്‍റെ ഭാഗമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ത്രൈമാസ ആദര്‍ശ കാന്പയിന്‍റെ ഉദ്ഘാടനം സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാന്പയിന്‍റെ ഭാഗമായി ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനം, മീലാദ് സംഗമം, ഇസ്തിഖാമ, ടൈബിള്‍ ടോക്ക്, യൂണിറ്റ് തല ബോധന വേദികള്‍ , സമാപന സമ്മേളനം എന്നിവ നടക്കും. സിറ്റി വാദീ നൂറില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ഇല്‍യാസ് മൗലവി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ലഘുലേഖ പ്രകാശനം ശൈഖ് ബാദുഷക്ക് നല്‍കി ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിച്ചു. ഫൈസല്‍ ഫൈസി, അശ്റഫ് ഫൈസി, ഗഫൂര്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ഫൈസി സ്വാഗതവും മുഹമ്മദലി പുതുപ്പറന്പ് നന്ദിയും പറഞ്ഞു.