എസ്. കെ. എസ്. എസ്. എഫ് മനുഷ്യ ജാലിക ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാഷ്ട്ര രക്ഷയ്ക്ക് സൌഹ്ര് ദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് 21 കേന്ദ്രങ്ങളില്‍ നടത്തുന്ന മനുഷ്യ ജാലിക നാളെ വൈകുന്നേരം നടക്കും. നാടിന്റെ നല്ല സുന്ദരമായ സ്നേഹത്തിന്റെ തിളക്കമുള്ള സുവര്‍ണ്ണ ചങ്ങലകള്‍ പൊട്ടിച്ചു കൊണ്ട് നാട്ടില്‍ പ്രശ്നങ്ങള്‍ക്ക് തിരി കൊളുത്തുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകളെ ചെറുക്കാന്‍ സൌഹ്ര് ദത്തിന്റെ കാവലാളുകലായ സയ്യിദ് അബ്ബാസലി തങ്ങളുടെ അനുസരണയുള്ള മക്കള്‍ പ്രതിജ്ഞാ ബദ്ധര്‍ ആണെന്ന് പ്രഖ്യാപിക്കുന്ന ജാലികക്ക് ക്ഷുദ്ര ശക്തികളുടെ ഭീഷണികളും കുപ്രചാരണങ്ങളും സഹിക്കേണ്ടി വന്നു ഈ വര്‍ഷം. പക്ഷേ, അതൊന്നും ഞങ്ങളുടെ പ്രവര്‍ത്തന വീഥിയില്‍ ഒരു പ്രശ്നമല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ജാലിക ഈ വര്‍ഷം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഉപരി വിജയിക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.