പുത്തനങ്ങാടി നേര്‍ച്ച ഇന്ന് സമാപിക്കും

അങ്ങാടിപ്പുറം : പുത്തനങ്ങാടി ശുഹദാക്കളുടെ പേരിലുള്ള ആണ്ട് നേര്‍ച്ച ഞായറാഴ്ച സമാപിക്കും. രാവിലെ 11ന് മൗലീദ് പാരായണത്തിന് സി.കെ. മൊയ്തുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ഏഴിന് ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് നാസര്‍ തങ്ങള്‍ നേതൃത്വം നല്‍കും. വി. കുഞ്ഞുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.