എസ്.കെ.എസ്.എസ്.എഫ്. നടുവണ്ണൂര്‍ മേഖലാ സമ്മേളനം

നടുവണ്ണൂര്‍ : എസ്.കെ.എസ്.എസ്.എഫ്. നടുവണ്ണൂര്‍ മേഖലാ സമ്മേളനം 22 മുതല്‍ 25 വരെ നടുവണ്ണൂരില്‍ നടക്കും. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. എം.കെ. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിക്കും. പി.കെ.കെ. ബാവ പ്രസംഗിക്കും.

23ന് 9.30 മുതല്‍ യുവജന സംഗമം നടക്കും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടുമണിക്ക് ഉലമാ ഉമറാ സംഗമം കെ.എസ്. മൗലവി ഉദ്ഘാടനം ചെയ്യും. ഏഴുമണിക്ക് മതവിജ്ഞാന സദസ്സില്‍ അബൂബക്കര്‍ ഫൈസി മലയമ്മ പ്രഭാഷണം നടത്തും. 24-ന് മൂന്നുമണിക്ക് നടക്കുന്ന സെമിനാര്‍ എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍, അഡ്വ. ടി. സിദ്ദിഖ് എന്നിവര്‍ സംസാരിക്കും.

25-ന് 6.30ന് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി. പ്രസംഗിക്കും. എം.കെ. പരീത് അധ്യക്ഷത വഹിക്കും.