മമ്പുറം തങ്ങളുടെ പൗത്രന്മാര്‍ മഖാം സന്ദര്‍ശിച്ചു

തിരൂരങ്ങാടി : മമ്പുറം തങ്ങളുടെ സിറിയയില്‍ നിന്നുള്ള പൗത്രന്മാര്‍ മമ്പുറം മഖാം സന്ദര്‍ശിച്ചു. തിങ്കളാഴ്ച എട്ടുമണിയോടെയാണ് ഇവര്‍ എത്തിയത്. ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെയും ജിഫ്രി കുടുംബത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ഷരീഫ് സഹ്‌ല്ബിനു ഫസല്‍ ആലുഫസല്‍, ഷരീഫ്മുഹമ്മദ് സാഫി, ബനു സൈനു ലാബുദ്ദീന്‍ ആലുഫസല്‍ എന്നിവരാണ് ഭാര്യമാര്‍ക്കൊപ്പം എത്തിയത്. ഇവര്‍ക്ക് ചൊവ്വാഴ്ച രാത്രി ഏഴിന് ദാറുല്‍ഹുദയില്‍ സ്വീകരണം നല്‍കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.