എരമംഗലം : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ മനുഷ്യജാലികാ പ്രചാരണജാഥയ്ക്ക് വെളിയങ്കോട്ട് തുടക്കമായി. രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക്ദിന സായാഹ്നത്തില്‍ മഞ്ചേരിയില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ത്ഥം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ നയിക്കുന്ന മിഷന്‍ 2010 സന്ദേശജാഥയാണ് സൂഫിവര്യനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഉമര്‍ഖാസിയുടെ മഖാംസിയാറത്തോടെ തിങ്കളാഴ്ച മൂന്ന് മണിക്ക് തുടങ്ങിയത്. വെളിയങ്കോട്ട് ഉദ്ഘാടനച്ചടങ്ങില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഖാസിം ഫൈസി പോത്തനൂര്‍, ആശിഖ് കുഴിപ്പുറം, ടി.വി.സി. അബൂബക്കര്‍ഹാജി, എ.കെ.കെ. മരക്കാര്‍, റസാഖ് പുതുപൊന്നാനി എന്നിവര്‍ പ്രസംഗിച്ചു. പി.എം. ആമിര്‍, യു.എം. ഫാറൂഖ്, സിദ്ദീഖ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തിന് പി.പി.എം. റഫീഖ്, വി.എ. ഗഫൂര്‍, എ. യഹ്‌യ എന്നിവര്‍ നേതൃത്വം നല്‍കി.
എടപ്പാളില്‍ അബ്ദുഹ്മാന്‍ ദാരിമി മുണ്ടേരി, റഫീഖ് ഫൈസി തെങ്ങില്‍, സലാം മുതൂര്‍ കുറ്റിപ്പുറത്ത്, വി.കെ.എസ്. കരീം തങ്ങള്‍, ഇബ്രാഹിം അന്‍വര്‍ ജലീല്‍ അസ്ഹരി, റഷീദ് അന്‍വരി, കൊളത്തൂര്‍ ശറഫുദ്ദീന്‍, സിദ്ദീഖ് ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. മക്കരപ്പറമ്പിലും സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിമാരായ ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, സാലിം ഫൈസി, കൊളത്തൂര്‍ ജില്ലാ ഭാരവാഹികളായ വി.കെ.എച്ച്. റഷീദ്, പി.എം. റഫീഖ് അഹമ്മദ്, ഷഹീര്‍ അഹമ്മദ്, ഷഹീര്‍ അന്‍വരി പുറങ്ങ്, ടി.കെ.എം. റാഫിഹുദവി, ജലീല്‍ ഫൈസി അരിമ്പ്ര, ഇല്യാസ് വെട്ടം പ്രസംഗിച്ചു. പെരിന്തല്‍മണ്ണയില്‍ പൊതുസമ്മേളനത്തോടെ ആദ്യദിവസത്തെ പ്രയാണം സമാപിച്ചു. സമാപനയോഗം കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.