വാഹന പ്രചരണ ജാഥ 24 ന്

കണ്ണൂര്‍ : ജനു. 26ന് കണ്ണൂരില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ചപ്പാരപ്പടവ് മേഖല SKSSF വാഹന പ്രചരണ ജാഥ 24 ന്ചപ്പാരപ്പടവ് മഖാം സിയാറത്തോടെ ജാഥാ ക്യാപ്റ്റന്‍ സി. ഹസന്‍ ദാരിമി പതാക നല്‍കി ജില്ലാ ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുസ്സലാം പെരുമളാബാദ് ഉദ്ഘാടനം ചെയ്യും. ജാലിക പാര്‍ക്ക് ഹസന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ അബ്ദുസ്സലാം പെരുമളാബ്ദ് ഉദ്ഘാടനം ചെയ്തു. ജഅ്ഫര്‍ ദാരിമി നെണ്ടുന്പലം, നൌഷാദ് റഹ്മാനി, ശാഹുല്‍ ഹമീദ് നിടുവോട്, മുത്വലിബ് നൂറാനി, ഇര്‍ഫാനി യു.പി., അബ്ദുറഹ്‍മാന്‍ അസ്അദി, ശംസുദ്ദീന്‍ ദാരിമി പ്രസംഗിച്ചു. അസൈനാര്‍ മാസ്റ്റര്‍ സ്വാഗതവും റസാഖ് കൂട്ടാപറന്പ് നന്ദിയും പറഞ്ഞു.