മനുഷ്യ ജാലിക - ദമാംദമാം : രാഷ്ട്ര സുരക്ഷക്ക് സൌഹ്ര്ദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് ,കെ ,എസ് ,എസ് എഫ് കേരളത്തിലുട നീളം നടത്തിയ മനുഷ്യ ജാലികയോട് ഐക്യ ദാര്ഢ്യം പ്രക്യാപിച്ചുകൊണ്‍ട് ദമ്മാമിലെ സുന്നി സെന്റര്‍ പ്രവര്‍ത്തകര്‍ നടത്തിയ മനുഷ്യ ജാലിക വിത്യസ്ഥതകൊണ്‍ട് വേറിട്ടു നിന്നു,കബീര്‍ മുസ്ലിയാര്‍ പെരിന്തല്‍മണ്ണ നടത്തിയ മത സൌഹാര്‍ധത്തിന്റെ ഈരടികളും യൂസുഫ് ഫൈസിചൊല്ലിക്കൊടുത്ത സത്യപ്രതിഞഞയും സദസ്സിനു ആശ്ചര്യാവേഷത്തിന്റെ അനുഭൂതിയുളവാക്കി,കേരളത്തിലെ എല്ലാ വിദ്യാര്‍ഥി സന്‍ഘടനകളും രാഷ്ട്ര സുരക്ഷക്കും മത സൌഹാര്‍ദത്തിനും ക്രിയാത്മകമായ ഇത്തരം ഇടപെടലുകള്‍ നടത്തിയാല്‍ മത വിദ്വേഷത്തിന്റെ വിഷ വിത്തുകളെ നശിപ്പിക്കാനും അതിലൂടെ സമൂഹത്തെ പുരോഗതിയിലേക്കു നയിക്കാനും സാധിക്കുമെന്ന് ചടങിനു ആശംസകളര്‍പിച്ചുകൊണ്‍ട്സംസാരിച്ച വിവിധ സന്‍ഘടനാ നേതക്കള്‍ പറഞ്ഞു.